നാഥാ ആത്മാവിനെ തന്നീടണേ

നാഥാ ആത്മാവിനെ തന്നീടണേനീയെന്‍ ആശ്വാസമായ് വന്നീടണേ (2)

എന്‍ പാപവും എന്‍ രോഗവും 

വരദാനമായ് കൃപയേകി നീ

മോചിച്ചു സുഖമാക്കണേ ഓ.. ഓ.. (നാഥാ ആത്മാവിനെ..)

                    1

മനസ്സിന്‍ മുറിവുകളിലങ്ങേ

സ്നേഹം പകരുവതിനായി

വചനം അരികിലണയുമ്പോള്‍

ജീവന്‍ നല്‍കുവതിനായി

നീയെന്‍റെ ഉള്ളില്‍ വാഴുന്ന നേരം 

മനശ്ശാന്തി നല്‍കേണമേ ഓ..ഓ.. (നാഥാ ആത്മാവിനെ..)

                    2

നിത്യം തിരുവചന വഴിയേ

സത്യം പകരുവതിനായി

എന്നും തവമഹിമ പാടാന്‍

അധരം വിടരുവതിനായി

ജീവല്‍ പ്രകാശം നീ തൂകിടൂമ്പോള്‍

അഭിഷേകമേകണമേ ഓ..ഓ.. (നാഥാ ആത്മാവിനെ..)