യഹോവ ദൈവമാം വിശുദ്ധ ജാതി നാം

യഹോവ ദൈവമാം വിശുദ്ധ ജാതി നാംഅവനവകാശമാം ജനം നാം (2)

പരദേശികള്‍ നാം ഭാഗ്യ ശാലികള്‍

ഇതുപോലൊരു ജാതിയുണ്ടോ? (2) (യഹോവ..)

                        1

ആപത്തില്‍ നമ്മുടെ ദിവ്യ സങ്കേതവും

ബലവും ദൈവമൊരുവനത്രെ (2)

ആകയാല്‍ പാരിടം ആകെയിളകിലും

നാമിനി ഭയപ്പെടുകയില്ല (2) (യഹോവ..)

                        2

അവനീ തലത്തില്‍ അവമാനം നമു -

ക്കവകാശമെന്നോര്‍ത്തിടണം (2)

അവനായ്‌ കഷ്ടതയേല്‍ക്കുകില്‍ തേജസ്സില്‍

അനന്ത യുഗം വാണിടും നാം (2) (യഹോവ..)

                        3

നിര നിര നിരയായ്‌ അണി നിരന്നിടുവിന്‍

കുരിശിന്‍ പടയാളികളെ (2)

ജയ ജയ ജയ കാഹളമൂതിടുവിന്‍

ജയ വീരനാം യേശുവിന് (2) (യഹോവ..)