നല്‍ രക്ഷകാ ഇന്നേരത്തില്‍

നല്‍ രക്ഷകാ ഇന്നേരത്തില്‍ 

വന്നാശീര്‍വാദം നല്‍കുകേ

ഈ ശീതമേറും ഉള്ളത്തില്‍

ഉത്സാഹം സ്നേഹം ഊതുകേ

എന്‍ ജീവകാലം എന്നുമേ

പ്രകാശിക്കേണം യേശുവേ

                    1

അന്യായ മാര്‍ഗ്ഗത്തില്‍ നിന്നും

വിമോചനം നല്‍കീടുകേ;

ആശ്വാസം ആത്മശുദ്ധിയും

തന്നാശീര്‍വദിക്കേണമേ - (എന്‍..)

                    2

നിന്‍ ആജ്ഞയില്‍ സന്തോഷവും

നിന്‍ സേവയില്‍ സ്വാതന്ത്ര്യവും

കളങ്കമറ്റ സ്നേഹവും

നല്‍കേണം നിന്‍ സ്വഭാവവും - (എന്‍..)