ഇരവിന്‍ ഇരുളതി വേഗം മറയുകയായ്‌

ഇരവിന്‍ ഇരുളതി വേഗം മറയുകയായ്‌പുതിയൊരു പുലരിക്കതിരൊളി വാനില്‍ തെളിയുകയായ്‌ (൨)

നീതി സൂര്യനായ്‌ നാഥനുദിച്ചീടും

കദന തുഷാരം താനേ മാറിടും (൨) (ഇരവിന്‍..)

                        1

അസ്ഥികളാകെ നുറുങ്ങിപ്പോയാലും

അഗ്നിയിലാവൃതനായി മരിച്ചാലും (൨)

പൊരുതും പ്രിയനായ്‌ വിരുതിന്‍ നിറവായ്‌ (൨)

കരുമനയഖിലവും ഒരുദിനമകന്നിടും

അതിമോദമവനരുളും (ഇരവിന്‍..)

                        2

വൈരമണിഞ്ഞൊരു ജീവകിരീടം ഞാന്‍

ദൂരെ ദൂരെ കാണുന്നിന്നു ഞാന്‍ (൨)

വിരവില്‍ അണയും തിരു സന്നിധിയില്‍ (൨)

സുരവരനിരയൊരു പുതുഗാനത്തിന്‍

പല്ലവി പാടീടും (ഇരവിന്‍..)