We are doing a site revamp. Sorry for the inconvenience.
കണ്ണുനീര്‍ കാണുന്ന എന്‍റെ ദൈവം
കരതലത്താല്‍ കണ്ണീര്‍ തുടച്ചിടുമേ
വേദന അറിയുന്ന എന്‍റെ ദൈവം
സാന്ത്വനമേകി നടത്തീടുമേ
കലങ്ങുകില്ല ഞാന്‍ ഭ്രമിക്കയില്ല
തളരുകില്ല ഞാന്‍ തകരുകില്ല
പ്രാര്‍ത്ഥന കേട്ടവന്‍ വിടുവിച്ചിടും
ആനന്ദമായവന്‍ വഴി നടത്തും
1
സിംഹത്തിന്‍ ഗുഹയില്‍ ഇറങ്ങിയ ദൈവം
പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കിടുമേ
വൈരികളെനിക്കെതിരായ് വരുമ്പോള്‍
വചനമയച്ചെന്നെ ബലപ്പെടുത്തും (കലങ്ങുകില്ല..)
2
മോറിയ മലയിലെ യാഗഭൂമിയതില്‍
ദൈവീക ദര്‍ശനം കണ്ടതുപോല്‍
പരീക്ഷകള്‍ നിരന്തരം ഉയര്‍ന്നിടുമ്പോള്‍
അത്ഭുത ജയം നല്‍കി പരിപാലിക്കും (കലങ്ങുകില്ല..)
3
ചെങ്കടലില്‍ വഴി ഒരുക്കിയ ദൈവം
ജീവിതയാത്രയില്‍ വഴി ഒരുക്കും
വാഗ്ദത്തമഖിലവും നിവര്‍ത്തിച്ച നാഥന്‍
വാക്കുമാറാതെന്നെ അനുഗ്രഹിക്കും (കലങ്ങുകില്ല..)