ആത്മാവിന്‍ ആഴങ്ങളില്‍ അറിഞ്ഞു നിന്‍ ദിവ്യ സ്നേഹം

ആത്മാവിന്‍ ആഴങ്ങളില്‍അറിഞ്ഞു നിന്‍ ദിവ്യ സ്നേഹം

നിറഞ്ഞ തലോടലായി

എന്നും യേശുവേ

മനസിന്‍ ഭാരമെല്ലാം 

നിന്നോട് പങ്കു വച്ചു

മാറോടെന്നെ ചേര്‍ത്തണച്ചു 

എന്തൊരാനന്ദം (ആത്മാവിന്‍..)

                            1

ഒരു നാള്‍ നാഥനെ ഞാന്‍ തിരിച്ചറിഞ്ഞു

തീരാത്ത സ്നേഹമായി അരികില്‍ വന്നു (2)

ഉള്ളിന്‍റെ ഉള്ളില്‍ കൃപയായ് മഴയായ്

നിറവാര്‍ന്നോരനുഭവമായീ

എന്തൊരാനന്ദം എന്തൊരാനന്ദം (ആത്മാവിന്‍..)

                            2

അന്നന്നു വന്നീടുന്നോരാവശ്യങ്ങളില്‍

സ്വര്‍ഗീയ സാന്നിധ്യം ഞാന്‍ അനുഭവിച്ചു (2)

എല്ലാം നന്മക്കായ് തീര്‍ക്കുന്ന നാഥനെ

പിരിയാത്തോരാത്മീയ ബന്ധം

എന്തൊരാനന്ദം എന്തൊരാനന്ദം (ആത്മാവിന്‍...)