ഇത്ര നല്‍ രക്ഷകാ യേശുവേ ഇത്രമാം സ്നേഹം നീ തന്നതാല്‍

ഇത്ര നല്‍ രക്ഷകാ യേശുവേ

ഇത്രമാം സ്നേഹം നീ തന്നതാല്‍ (2)

എന്ത് ഞാന്‍ നല്‍കിടും തുല്യമായ്

ഏഴയെ നിന്‍ മുന്‍പില്‍ യാഗമായ്‌ (2) (ഇത്ര..)

                        1

ലോകത്തില്‍ നിന്ദകള്‍ ഏറി വന്നാലും

മാറല്ലേ മാറയിന്‍ നാഥനേ (2)

എന്ന് നീ വന്നിടും മേഘത്തില്‍

അന്ന് ഞാന്‍ ധന്യയായ്‌ തീര്‍ന്നിടും (2) (ഇത്ര..)

                        2

രോഗങ്ങള്‍ ദു:ഖങ്ങള്‍ പീഡകള്‍ എല്ലാം

എന്‍ ജീവിതെ വന്നതാം വേളയില്‍ (2)

ദൂതന്മാര്‍ കാവലായ്‌ വന്നപ്പോള്‍

കണ്ടു ഞാന്‍ ക്രൂശിലെ സ്നേഹത്തെ (2) (ഇത്ര..)