തിരുസന്നിധാനം വാഴ്‌ത്തുന്നു ഞങ്ങള്‍ പരിശുദ്ധനാമം സ്‌തുതിക്കുന്നു ഞങ്ങള്‍

തിരുസന്നിധാനം വാഴ്‌ത്തുന്നു ഞങ്ങള്‍

പരിശുദ്ധനാമം സ്‌തുതിക്കുന്നു ഞങ്ങള്‍

ഹലേലൂയാ... ഹലേലൂയാ... (തിരു..)

                        1

കണ്ണീര്‍ നിറഞ്ഞ കൈക്കുമ്പിള്‍ നീട്ടി

നില്‍ക്കുന്നു നിന്‍റെ കുരിശടിയില്‍

ശാശ്വതനായ പിതാവേ...

ആശ്രയമെന്നും നീയേ...

കണ്ണീര്‍ നിറഞ്ഞ കൈക്കുമ്പിള്‍ നീട്ടി

നില്‍ക്കുന്നു നിന്‍റെ കുരിശടിയില്‍

അഗതികള്‍ക്കവലംബമേ...

ഓശാനാ... ഓശാനാ... ഓശാനാ... (തിരു..)

                        2

മരുഭൂവിലൂടെ തുടരുന്നു യാത്ര

മിശിഹാ നിറഞ്ഞ ഹൃദയവുമായ്

നന്മ നിറഞ്ഞ പ്രകാശം

നേര്‍വഴി  കാട്ടേണമെന്നും

മരുഭൂവിലൂടെ തുടരുന്നു യാത്ര

മിശിഹാ നിറഞ്ഞ ഹൃദയവുമായ്

കരുണതന്‍ കനിരസമേ...

രാജാക്കന്മാരുടെ രാജാവേ... (തിരു..)