സര്‍വ്വശക്തനാം യേശുവെന്‍റെ കൂടെ

സര്‍വ്വശക്തനാം യേശുവെന്‍റെ കൂടെ

ഒരു നാളും ഞാന്‍ ഭയപ്പെടുകില്ലാ (2)

നീതി സൂര്യനായ് നീ വരുമ്പോള്‍

കൂരിരുള്‍ താഴ്വര താണ്ടിടുമേ (2)

                        1

പാദങ്ങള്‍ ഇടറാതെ നടത്തുന്നവന്‍

വചനത്തിന്‍ ദീപമായ് കൂടെയുണ്ട്

സ്നേഹത്തിന്‍ സാക്ഷ്യമായ്‌ ജ്വലിച്ചിടുവാന്‍

കാല്‍വരി ക്രൂശുമായ് വിളങ്ങിടുന്നു (സര്‍വ്വ..)

                        2

രോഗം പ്രയാസങ്ങള്‍ നേരിടുമ്പോള്‍

ചാരെ വന്നവനെന്‍റെ കൂട്ടിരിക്കും

ഉറ്റവര്‍ ഒന്നായ് അകന്നിടുമ്പോള്‍

കൈവിടാതവനെന്നെ ചേര്‍ത്തുകൊള്ളും (സര്‍വ്വ..)

Song lyrics & video of 'Sarva shakthanam yesuvente koode oru naalum njan bhayappedukilla'