We are doing a site revamp. Sorry for the inconvenience.
പല്ലവി
ദൈവവചനമേ ദിവ്യ വിശേഷം
സര്‍വ്വദാ മോദമോടെ - അതില്‍
ദൈവമേ നോക്കുവാന്‍ കണ്ണെനിയ്ക്കേകുകേ
ജീവദയാപരനേ-
ചരണങ്ങള്‍
1
കൂരിരുളില്‍ വഴിപോക്കനു നല്ല പ്ര-
കാശം തെളിച്ചുകാട്ടി - സദാ
നേരെതന്‍ വഴിനടത്തീടും മണിവിള-
ക്കേതിഹ ലോകമിതില്‍ - (ദൈവ..)
2
മേദിനിയില്‍ ധനധാന്യം നിറഞ്ഞുള്ള
ഭണ്ഡാര ശാലയേതു - ആത്മ
പൈദാഹമേറി വലഞ്ഞിടുന്നോര്‍ക്കൊരു
ഭേദമെന്യേ കൊടുപ്പാന്‍ - (ദൈവ..)
3
സ്വര്‍ഗ്ഗപുരം നോക്കി യാത്ര ചെയ്യു-
ന്നവര്‍ക്കൊക്കെയുമുള്ള മഹാ - നല്ല
യോഗ്യനാം മിത്രത്തെ തെറ്റുകൂടാതങ്ങു
കൂട്ടിക്കൊടുപ്പതെന്ത്? - (ദൈവ..)
4
ഉണ്ടൊരു വൃക്ഷമതിന്‍ഫലമെപ്പോഴും
കുണ്ഠിതനാം പാപിയിന്‍ - മഹാ
ഇണ്ടലകറ്റി സന്തോഷംകൊടുത്തീടു-
ന്നേതെതു ലോകമിതില്‍ - (ദൈവ..)
5
പാപത്താല്‍ നൊന്തു വലഞ്ഞിടും രോഗിക്കു
വൈദ്യനാമേശുവിനെ - കാട്ടി
രാപ്പകല്‍ കൂടിരുന്നാശ്വാസ വാക്കുകള്‍
ചോല്ലിക്കൊടുപ്പതെന്ത്? - (ദൈവ..)
6
എന്‍ വഴിക്കുള്ള മണിവിളക്കും സദാ
ജീവന്‍റെ ഭോജനവും - നല്ല
ജീവതെരുവിന്‍ സുഖമേകും ഫലമതും
നിന്‍വചനം പരനേ - (ദൈവ..)