We are doing a site revamp. Sorry for the inconvenience.
ഒന്നുമില്ലായ്കയില്‍ നിന്നെന്നെ നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു നിത്യമായി സ്നേഹിച്ചെന്നെ നിന്റെ പുത്രനെ തന്നു രക്ഷിച്ചു നീ നിന്‍ മഹാ കൃപയ്ക്കായ് നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും (2) 1ഈ ലോകത്തില്‍ വന്നേശു എന്റെ മാലൊഴിപ്പാന്‍ സഹിച്ചു ബഹു പീഡകള്‍ സങ്കടങ്ങള്‍ പങ്ക-പ്പാടുകള്‍ നീചമരണവും... (നിന്‍ മഹാ..) 2മോചനം വീണ്ടും ജനനവും നീച പാപി എന്നില്‍ വസിപ്പാന്‍ നിന്നാത്മാവിന്റെ ദാനവും നീ തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും... (നിന്‍ മഹാ..) 3അന്ന വസ്ത്രാദി നന്മകളെ എണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞു തിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെകണ്മണിപോലെ കാക്കുന്നു നീ... (നിന്‍ മഹാ..)
4
നാശമില്ലാത്തവകാശവും
യേശുവിന്‍ ഭാഗ്യസന്നിധിയും
നീതിയിന്‍ വാടാമുടിയതും
തന്മക്കള്‍ക്കു സ്വര്‍ഗ്ഗെ ലഭിക്കും... (നിന്‍ മഹാ..)