ക്രൂശില്‍ നിന്നും പാഞ്ഞൊഴുകിടുന്ന

ക്രൂശില്‍ നിന്നും പാഞ്ഞൊഴുകിടുന്നദൈവസ്നേഹത്തിന്‍ വന്‍ കൃപയേ

ഒഴുകിയൊഴുകി അടിയനില്‍ പെരുകേണമേ

സ്നേഹ സാഗരമായ്

സ്നേഹമാം ദൈവമേ നീയെന്നില്‍

അനുദിനവും വളരേണമേ ഞാനോ കുറയേണമേ (ക്രൂശില്‍..)

                        1

നിത്യ സ്നേഹം എന്നെയും തേടിവന്നു

നിത്യമാം സൌഭാഗ്യം തന്നുവല്ലോ

ഹീനനെന്നെ മെനഞ്ഞല്ലോ കര്‍ത്താവിനായ്‌

മാന പാത്രവുമായ്‌ (സ്നേഹമാം..)

                        2

ലോകത്തില്‍ ഞാന്‍ ദരിദ്രനായിടിലും

നിന്‍ സ്നേഹം മതിയെനിക്കാശ്വാസമായ്‌

ദൈവ സ്നേഹം എന്നെയും ആത്മാവിനാല്‍

സമ്പന്നന്‍ ആക്കിയല്ലോ (സ്നേഹമാം..)

                        3

മായാലോകെ പ്രശംസിച്ചീടുവാന്‍

യാതൊന്നും ഇല്ലല്ലോ പ്രാണനാഥാ

ദൈവ സ്നേഹം ഒന്നേയെന്‍ പ്രശംസയേ

എന്‍റെ ആനന്ദമേ (സ്നേഹമാം..)