We are doing a site revamp. Sorry for the inconvenience.
നാഥന്‍ നടത്തിയ വഴികളോര്‍ത്താല്‍
മമ ഹൃദയം തുടിച്ചിടുന്നു
കര്‍ത്തന്‍ കരുതിയ സ്നേഹമോര്‍ത്താല്‍
മമ കണ്‍കള്‍ നിറഞ്ഞിടുന്നു
എന്നെ പോറ്റുന്നതും നന്നായ് പുലര്‍ത്തുന്നതും
നിന്‍റെ അത്ഭുത സ്നേഹമല്ലോ (2) (എന്നാളും) (നാഥന്‍..)
1
കാലത്തു ഞാന്‍ കണ്‍ തുറന്നിടുമ്പോള്‍
തിരുമുഖമെന്നില്‍ നിറയുന്നല്ലോ
അന്തിയിലും മിഴി പൂട്ടിടുമ്പോള്‍
നിന്‍റെ കൃപയെന്നെ പൊതിയുന്നല്ലോ
നേരം പുലരുമ്പോഴും വൈകി അണയുമ്പോഴും
എന്‍ ശരണം നിന്‍ തിരുചരണം (2) (നാഥന്‍..)
2
ആരുമില്ലാതെ ഞാന്‍ കരഞ്ഞിടുമ്പോള്‍
തിരുമാര്‍വ്വിടം എനിക്കഭയം
സ്നേഹിതര്‍ എന്‍ വഴി പിരിയുമ്പോള്‍
തിരുസന്നിധി ആശ്രയവും
കരം കുഴഞ്ഞിടാതെ പാദം തളര്‍ന്നിടാതെ
കാന്തന്‍ കൃപയോടെ നടത്തുന്നല്ലോ (2) (നാഥന്‍..)