നന്ദിയാല്‍ സ്തുതി പാടാം

നന്ദിയാല്‍ സ്തുതി പാടാംഎന്‍ യേശുവിന് ഉള്ളത്തില്‍ എന്നും പാടാം

നല്ലവന്‍ വല്ലഭന്‍ എന്നേശു നല്ലവന്‍

എന്നുമെന്നും മതിയായവന്‍

                    1

യെരിഹോമതിലുകള്‍ മുമ്പില്‍ വന്നാലും

യേശു എന്‍റെ മുന്‍പേ പോകുന്നു

കലങ്ങിടാതെ പതറിടാതെ

സ്തുതികളാല്‍ തകര്‍ന്നുവീഴും (നന്ദിയാല്‍..)

                    2

ചെങ്കടല്‍ സമമായ്‌ ശോധന വന്നാല്‍

ദൂതന്മാര്‍ മുമ്പേ പോകുന്നു

വിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോള്‍

ചെങ്കടല്‍ പിളര്‍ന്നു മാറിടും (നന്ദിയാല്‍..)

                    3

ദേഹം ദേഹി ആത്മാവും

തളര്‍ന്നീടും വേളയില്‍

സ്തുതി ഗീതങ്ങള്‍ പാടീടുവാന്‍

കര്‍ത്താവു ബലം നല്‍കീടും (നന്ദിയാല്‍..)