We are doing a site revamp. Sorry for the inconvenience.
വിശ്വാസത്തില്‍ എന്നും മുന്നേറും ഞാന്‍വിശ്വാസത്താല്‍ എല്ലാം ചെയ്തീടും ഞാന്‍ (2)
ഒന്നും അസാധ്യമായ് ഇല്ലെന്‍റെ മുന്‍പിലിനി
ജയം എനിക്കുണ്ട് (2)
ഞാന്‍ ഒട്ടും പിന്മാറുകില്ല വിശ്വാസച്ചുവടുകള്‍ മുന്നോട്ട് മുന്നോട്ട്
ആരെല്ലാം എതിര്‍ത്താലും എന്തെല്ലാം ഭവിച്ചാലും
പിന്മാറുകില്ലിനി ഞാന്‍
അധികാരത്തോടെ ഇനി കല്പിക്കും ഞാന്‍ പ്രതികൂലങ്ങള്‍ മാറിപ്പോകും
ഒന്നും അസാധ്യമായ് ഇല്ലെന്‍റെ മുന്‍പിലിനി
ജയം എനിക്കുണ്ട്
1
അനര്‍ത്ഥമുണ്ടെന്നു ഞാന്‍ ഭയപ്പെടില്ല
തോല്‍വി വരുമെന്നും ഞാന്‍ ഭയപ്പെടില്ല (2)
ശത്രു ജയിക്കുമെന്നോ ഭാവി നശിക്കുമെന്നോ
ഇനിമേല്‍ ഞാന്‍ ഭയപ്പെടില്ല (2) (ഞാന്‍..)
2
ലോകത്തിനോ ഇനി ശാപത്തിനോ
പാപത്തിനോ ഞാന്‍ അധീനനല്ല (2)
സാത്താന്യ ശക്തിയിന്മേല്‍ ശാപബന്ധനത്തിന്മേല്‍
ജയം എനിക്കുണ്ട് (2) (ഞാന്‍..)
3
ആകുല ചിന്തയാല്‍ നിറയുകില്ല
ഭാരങ്ങളോര്‍ത്തിനി കരയുകില്ല (2)
തക്കസമയത്തെനിക്കെല്ലാമൊരുക്കുന്നവന്‍
ഒരിക്കിലും കൈവിടില്ല (2) (ഞാന്‍..)