സ്നേഹം സകലതും സഹിക്കുന്നു

സ്നേഹം സകലതും സഹിക്കുന്നുസ്നേഹം സകലതും ക്ഷമിക്കുന്നു

എല്ലാം വിശ്വസിച്ചീടുന്നു..സ്നേഹം

എല്ലാറ്റിനേയും അതിജീവിക്കുന്നു (സ്നേഹം..)

                    1

സ്നേഹമെന്നും ജീവസാരം

സ്വയം ദാനം അതിന്‍ ഭാവം (2)

ത്യാഗ ഭരിതം സ്നേഹമൂഴിയില്‍

നിത്യമായ നീതിബോധമേകുന്നു (2) (സ്നേഹം..)

                    2

സ്നേഹമെന്നും ദീര്‍ഘശാന്തം

ദയപൂര്‍ണ്ണം സൌമ്യ സാന്ദ്രം (2)

ഭീതി രഹിതം സ്നേഹ പാതയില്‍

സത്യ സാക്ഷ്യമൊന്നു മാത്രമായുയരുന്നു (2) (സ്നേഹം..)