ആത്മാവേ വന്നു എന്‍റെ മേല്‍ നീ ഉദിക്കേണമേ

ആത്മാവേ വന്നു എന്‍റെ മേല്‍

നീ ഉദിക്കേണമേ

എന്‍ ശീതമുള്ള മനസ്സില്‍

നിന്‍ സ്നേഹം വരട്ടെ.

                1

ലൌകിക സ്നേഹം വര്‍ദ്ധിച്ചു

ഞാന്‍ ക്ഷീണനായ്‌ വന്നു;

നിന്‍ ദിവ്യദാനം തരാഞ്ഞാല്‍

ഞാന്‍ തീരെ നശിച്ചു.

                2

ദിനെ ദിനെ ഞാന്‍ ചാകുന്നു

എന്‍ സ്നേഹം എവിടെ

കര്‍ത്താവു പൂര്‍ണ്ണ ഗുണവാന്‍

ഞാന്‍ പാപി എന്നത്രേ.

                3

എന്‍ യേശുവിന്‍റെ സ്നേഹത്തെ

എന്‍ ഉള്ളില്‍ കത്തിച്ചാല്‍

ഞാന്‍ തൃപ്തനായ്‌ ശുദ്ധാത്മാവേ

നീ വാഴ്ത്തപ്പെടുക.

By മോശ വത്സലം ശാസ്ത്രിയാര്‍