We are doing a site revamp. Sorry for the inconvenience.
സര്‍വ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്നസ്രഷ്ടാവിനെ സ്തുതിക്കും ഞാന്‍
ഈ ക്ഷോണിതലത്തില്‍ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചീടും പൊന്നു നാഥനെ (2)
യേശു മാറാത്തവന്‍ യേശു മാറാത്തവന്‍
യേശു മാറാത്തവന്‍ ഹാ എത്ര നല്ലവന്‍
ഇന്നുമെന്നും കൂടെയുള്ളവന്‍
1
തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം
തന്‍ സ്നേഹമാശ്ചര്യമേ
എന്‍ ലംഘനങ്ങളും എന്‍ അകൃത്യങ്ങളുമെല്ലാം
അകറ്റിയ തന്‍റെ സ്നേഹത്താല്‍ (യേശു..)
2
രോഗശയ്യയിലെനിക്കു സഹായകനും
രാക്കാല ഗീതവുമവന്‍
നല്ല വൈദ്യനും ദിവ്യ ഔഷധവുമെന്‍
ആത്മ സഖിയും അവന്‍ തന്നെ (യേശു..)
3
തേജസ്സില്‍ വാസം ചെയ്യുന്ന വിശുദ്ധരൊത്ത്
അവകാശം ഞാനും പ്രാപിപ്പാന്‍
ദിവ്യ ആത്മാവാല്‍ ശക്തീകരിച്ചെന്നെയുംതന്‍
സന്നിധിയില്‍ നിറുത്തിടുന്നു (യേശു..)
4
സീയോനില്‍ വാണിടുവാനായ് വിളിച്ചു തന്‍റെ
ശ്രേഷ്‌ഠോപദേശവും തന്നു
ഹാ എന്തൊരത്ഭുതം ഈ വന്‍കൃപയെ ഓര്‍ക്കുമ്പോള്‍
നന്ദികൊണ്ടെന്‍ ഉള്ളം തുള്ളുന്നെ (യേശു..)