സ്തോത്രം! സ്തോത്രം! പുണ്യമഹേശനു സ്തോത്രം!

                                1

സ്തോത്രം! സ്തോത്രം! പുണ്യമഹേശനു സ്തോത്രം!

വാനസേന ഇമ്പമായ്‌ പാടവേ,

പാരിന്മേലും നാമസങ്കീര്‍ത്തനം പാടാന്‍

വന്നീടുവിന്‍ മര്‍ത്യരെല്ലാരുമേ!

സ്നേഹമേയ്പന്‍ കൈകളില്‍ ഏന്തുംപോലെ

യേശുനാഥന്‍ നമ്മെയും താങ്ങുമേ;

സ്തോത്രം! സ്തോത്രം! ദൈവകുമാരനു സ്തോത്രം!

എന്നും കാത്തു പാലനം ചെയ്യുമേ.

                                2

സ്തോത്രം! സ്തോത്രം! പുണ്യമഹേശനു സ്തോത്രം!

പാപം പോക്കാന്‍ പാരിതില്‍ ജാതനായ്‌

പാടുപെട്ടു പ്രാണന്‍ വെടിഞ്ഞവന്‍ സ്വര്‍ഗ്ഗ-

ലോകവാതില്‍ തുറന്നു നമ്മള്‍ക്കായ്‌!

സ്തോത്രം! സ്തോത്രം മഹത്വവാനു നിത്യം!

വാഴ്ക, വാഴ്ക ജഗത്തിന്‍ രക്ഷകാ!

കൃപാകരാ! നിര്‍മ്മലമാം പരം ജ്യോതി-

സ്സായ ദേവാ! കാരുണ്യനായകാ!

                                3

സ്തോത്രം! സ്തോത്രം! പുണ്യമഹേശനു സ്തോത്രം!

വിണ്ണും മണ്ണും സ്തുതിച്ചു പാടട്ടെ!

സ്തോത്രം! സ്തോത്രം! രക്ഷകന്‍ മഹത്വമോടെ

എന്നെന്നേക്കും ഭരിച്ചു വാഴട്ടെ!

യേശുരാജന്‍ മഹിമയോടു വന്നു

ഭൂവിലേക രാജനായ്‌ വാഴുമേ,

ലോകം എങ്ങും നീതിയെഴുന്ന ചെങ്കോലാല്‍

തേജസ്സോടെ പാലനം ചെയ്യുമേ.