We are doing a site revamp. Sorry for the inconvenience.
കൃപമതിയേ - തിരു കൃപമതിയേ -തവ
സ്നേഹവും കരുണയും മതിയെനിക്ക്
തിരുക്കരങ്ങളില്‍ ഞാന്‍ ദിനം ചാരീടുമേ
തിരു മാര്‍വ്വിടം എനിക്കു നല്‍ മറവിടമാം
ചരണങ്ങള്‍
1
അഗ്നി ശോധനയിന്‍ നടുവില്‍
ഞാന്‍ തളര്‍ന്നുപോകാതെ..
സാന്ത്വനമാം തിരുമൊഴികള്‍
എന്‍റെ ഉള്ളത്തെ തണുപ്പിക്കയാല്‍ (കൃപ..)
2
ലോകം കൈവെടിഞ്ഞാലും
ശോക ഭാരമേറിയാലും
തിരുവചനം എനിക്കു ബലം
തിരുസന്നിധിയെന്‍ ശരണം (കൃപ..)
3
എന്‍റെ ഭാരങ്ങള്‍ താന്‍ വഹിക്കും
എന്‍റെ കണ്ണുനീര്‍ മാറിടുമേ..
തിരുക്കരങ്ങള്‍ എനിക്കു തുണ
തിരുനാമമെന്‍ ആനന്ദവും (കൃപ..)
4
എന്‍റെ പാപശാപങ്ങള്‍
ക്രൂശില്‍ താന്‍ വഹിച്ചല്ലോ
ഒരുക്കിയവന്‍ വലിയ രക്ഷ
തന്‍റെ വന്‍കൃപയാല്‍ എനിക്കായ് (കൃപ..)