എന്നമ്മ തന്നുദരത്തില്‍ ഞാനുരുവായ നിമിഷം

എന്നമ്മ തന്നുദരത്തില്‍ ഞാനുരുവായ നിമിഷംഎന്നേശു എന്നെ അറിഞ്ഞിരുന്നു (2)

മാതാവിന്‍ മാറിടത്തില്‍ കാത്തു സൂക്ഷിച്ചതും യേശു

ആ കരങ്ങളിലേക്ക് ഞാന്‍ പിറന്നു വീണു (എന്നമ്മ..)

                        1

ജനിച്ച നാള്‍ മുതല്‍ ഇന്ന് വരെയും

അവിടുന്നാണെന്‍റെ ദൈവം (2)

കൈക്കുഞ്ഞിനെപ്പോല്‍ ലാളനമേറ്റു ഞാന്‍ വളര്‍ന്നു

അമ്മ തന്‍ മേലങ്കിയാല്‍ സംരക്ഷിതയായി

പുണ്യമാം കരങ്ങള്‍ സാന്ത്വനമേകി

എപ്പോഴുമോര്‍ക്കും ഞാനാ ദൈവസ്നേഹം

സ്തുതിക്കും ഞാനെന്‍ അന്ത്യം വരേയും (എന്നമ്മ..)

                        2

പ്രശാന്തമായ്‌ ഞാന്‍ കിടന്നുറങ്ങുന്നു ഓരോ രാവും 

ഉണര്‍ന്നെഴുന്നേല്‍ക്കുന്നു ഓരോ പ്രഭാതവും

നിത്യവുമെന്നെ പരിപാലിക്കും ദൈവം

വഴി നടത്തുന്നു പിതാവിന്‍ സ്നേഹം നല്‍കി

പച്ചപ്പുല്‍പ്പരപ്പുകള്‍ എനിക്കായ് തീര്‍ക്കുന്നു 

ആനന്ദത്താല്‍ ആലപിക്കുന്നു ഞാനീ ഗീതം (എന്നമ്മ..)