നീതിസൂര്യനായ്‌ നീ വരും മേഘത്തില്‍

നീതിസൂര്യനായ്‌ നീ വരും മേഘത്തില്‍ആ നാളതെന്‍ പ്രത്യാശയുമേ (2)

ശോഭയേറും തീരമതില്‍

നിന്‍ മുഖം ഞാന്‍ കണ്ടിടുമേ (2) (നീതി..)

                        1

നിന്‍ സേവയാല്‍ ഞാന്‍ സഹിക്കുന്നതാല്‍

വന്‍ ക്ലേശങ്ങള്‍ തെല്ലും സാരമില്ല (2)

അന്നു ഞാന്‍ നിന്‍ കയ്യില്‍ നിന്നും

പ്രാപിക്കും വന്‍ പ്രതിഫലങ്ങള്‍ (2) (നീതി..)

                        2

രാത്രികാലമോ ഇനി ഏറെയില്ല

പകല്‍ നാളുകള്‍ ഏറ്റം അടുത്തതിനാല്‍ (2)

ഇരുളിന്‍റെ പ്രവര്‍ത്തികളെ

വെടിയുന്ന ബലം ധരിക്കാം (2) (നീതി..)

                        3

വാനില്‍ കാഹളം ഞാന്‍ കേട്ടിടുവാന്‍

കാലം ഏറെയായ് കാത്തിടുന്നു (2)

അന്നു ഞാന്‍ നിന്‍ വിശുദ്ധരുമായ്‌

വര്‍ണ്ണിക്കും ആ വന്‍ മഹത്വം (2) (നീതി..)