എന്‍ കണ്‍കള്‍ നിന്നെ കാണ്മാന്‍

എന്‍ കണ്‍കള്‍ നിന്നെ കാണ്മാന്‍എന്‍ കാതു നിന്‍ ധ്വനികള്‍ കേള്‍പ്പാന്‍

എന്‍ കാല്‍കള്‍ നിന്‍ വഴി നടപ്പാന്‍

എന്‍ അധരം നിന്നെ വാഴ്ത്താന്‍ (എന്‍ കണ്‍കള്‍..)

                            1

മനം നൊന്തു കേഴുമ്പോള്‍ മറുപടിയുമായ്‌ വരും

തിരമാലയ്ക്കുള്ളിലും തിരുക്കരം താങ്ങിടും

ഒരു വാക്കു മാത്രം മൊഴിഞ്ഞാല്‍ ഉരുവാകും അനുഗ്രഹം

ഒരുവട്ടം എന്നെ തൊട്ടാല്‍ സുഖലഭ്യം സാന്ത്വനം (എന്‍ കണ്‍കള്‍..)

                             2

കുരിശിന്‍റെ പാതയില്‍ ജയത്തിന്‍റെ കിരീടമായ്‌

കുശവന്‍റെ കൈകളില്‍ ഒരു പിടി മണ്ണു നാം

മുറിവേറ്റ കരങ്ങള്‍ മെനയും മികച്ചൊരു പാത്രമായ്‌

ഒടുവില്‍ നാം കൂടെ വാഴും യുഗയുഗ കാലമായ്‌ (എന്‍ കണ്‍കള്‍..)