ഒരിക്കലും മറക്കുവാന്‍ കഴിയാതെ  യേശുവിന്‍ സാന്ത്വനം മനസ്സില്‍

ഒരിക്കലും മറക്കുവാന്‍ കഴിയാതെ 

യേശുവിന്‍ സാന്ത്വനം മനസ്സില്‍ (2)

എത്രയോ ധന്യം എന്‍റെ ജന്മം

എങ്ങനെ ചൊല്ലും നന്ദി നാഥാ

എന്നെയും കൈക്കൊണ്ടു നീ

ജീവനില്‍ സ്നേഹമായ്‌ മാറി (ഒരിക്കലും..)

                       1

അപരാധങ്ങള്‍ മൊഴിയും ആധരം

അപദാനങ്ങള്‍ വാഴ്ത്തുകയായി (2)

തിരുനാമത്തിന്‍ നവചൈതന്യം

ഹൃദയം പടരുകയായ്‌

കാരുണ്യത്തിന്‍ പ്രഭയാല്‍

കരളില്‍ ഉദയം നല്‍കി (2) (ഒരിക്കലും..)

                       2

കര ചേര്‍ത്തെന്‍റെ ഉലയും തോണി

കദനക്കടലില്‍ അലയുമ്പോള്‍ (2)

നിരുപമമാകും തെളിനീരുറവായ്‌

നൊമ്പരമേകും വന്‍ മരുഭൂവില്‍

വാത്സല്യത്തോടരികില്‍

വിളിച്ചൂ കണ്ണീര്‍ മാറ്റി

വിളിച്ചെന്‍റെ കണ്ണുനീര്‍ മാറ്റി (ഒരിക്കലും..)