ശോഭയേറും നാടൊന്നുണ്ടതു കാണാമേ ദൂരെ വിശ്വാസത്താല്‍

ശോഭയേറും നാടൊന്നുണ്ടതു കാണാമേ ദൂരെ വിശ്വാസത്താല്‍

താതന്‍ വാസം നമുക്കൊരുക്കി നില്‍ക്കുണ്ടക്കരെ കാത്തതാല്‍

വേഗം നാം ചേര്‍ന്നിടും ഭംഗിയേറിയ ആ തീരത്തു്

                                            1

നാം ആ ശോഭനനാട്ടില്‍ പാടും വാഴ്ത്തപ്പെട്ടോരുടെ സംഗീതം

ഖേദം രോദനമങ്ങില്ലല്ലോ നിത്യം സൌഭ്യാഗ്യമാത്മാക്കള്‍ക്കു്

                                            2

സ്നേഹമാം സ്വര്‍ഗ്ഗതാതനുടെ സ്നേഹദാനത്തിനും നാള്‍ക്കുനാള്‍

വീഴ്ചയെന്യേ തരും നന്മയ്ക്കും കാഴ്ചയായി നാം സ്തോത്രം പാടും