സേനയിന്‍ യഹോവയേ! നീ

സേനയിന്‍ യഹോവയേ! നീ

വാനസേനയോടെഴുന്ന-

ള്ളേണമേ ശാലേമിതില്‍

       അനുപല്ലവി

സീനയെന്ന മാമലയില്‍

വാനസേനയോടെഴുന്ന- (സേന..)

        ചരണങ്ങള്‍

                1

ഹീനരാമീ-മാനവരില്‍

മാനസം കനിഞ്ഞഹോ

മാനുവേലനെ തന്നോരു

പ്രാണനായകാ! ഇന്നേരം- (സേന..)

                2

ശലോമോന്‍ പണിഞ്ഞതാം ദേ-

വാലയത്തിലന്നനു-

കൂലമോടെഴുന്ന യിശ്രാ-

യേലിന്‍ ദൈവമേ! ഇന്നേരം- (സേന..)

                3

നാലു ജീവികളോടാറു-

നാലു മൂപ്പന്മാര്‍ മദ്ധ്യേ

മാമഹത്വമോടഹോ സിം-

ഹാസന സ്ഥാനായിവാഴും- (സേന..)

                4

യെശയാ പ്രവാചകന്‍ ക-

ണ്ടാലയത്തിലുള്ളതായ

മെച്ചമോടുയര്‍ന്നതാം സിം-

ഹാസനസ്ഥനേയിന്നേരം- (സേന..)

                5

ആറു ചിറകുള്ള സ്രാഫ-

ദൂതസംഘമാകവേ യ-

ങ്ങാര്‍ത്തു പാട്ടുചൊല്ലി സര്‍വ്വ

നാളിലും സ്തുതിക്കുന്നോരു- (സേന..)

                6

നേരായ് നിന്നാത്മാവുരച്ച

കൂറുള്ളോരു ചൊല്‍കളാല്‍ നിന്‍

ആലയം ചേര്‍ന്നെങ്ങള്‍ പാട്ടു

പാടും-കേട്ടനുഗ്രഹിപ്പാന്‍ (സേന..)