അഖിലേശ നന്ദനനുമഖിലാണ്ട നായകനുമഖിലഗുണമുടയൊരു പരമേശനു

അഖിലേശ നന്ദനനുമഖിലാണ്ട നായകനു-മഖിലഗുണമുടയൊരു പരമേശനു (2)

ഇഹലോകമതില്‍ മനുജ മകനായി വന്നവനു

സകലാധികാരമുള്ള മനുവേലനു

ജയ മംഗളം നിത്യ ശുഭ മംഗളം

ജയ മംഗളം നിത്യ ശുഭ മംഗളം (അഖിലേശ..)

                                1

കാഹളങ്ങള്‍ ധ്വനിച്ചിടവേ മേഘാഗ്നി ജ്വലിച്ചിടവേ

വേഗമോടെ ദൂത ഗണം പാഞ്ഞു വരവേ (2)

ലോകാവസാനമതില്‍ മേഘങ്ങളില്‍ കോടി -

സൂര്യനെപ്പോലെ വരും മനുവേലനു

സൂര്യനെപ്പോലെ വരും മനുവേലനു (അഖിലേശ..)

                                2

പരമ സുതരായോര്‍ക്ക് പാരിടമടക്കിയും

പരമ ശാലേം പുരി പാരിതിലിറക്കിയും (2)

പരമ സന്തോഷങ്ങള്‍ പാരിതില്‍ വരുത്തിയും

പരിചോടു വാഴുന്ന മനുവേലനു 

പരിചോടു വാഴുന്ന മനുവേലനു (അഖിലേശ..)