സര്‍വ്വേശ്വരാ നിന്‍ സാമീപ്യ ലഹരിയില്‍

സര്‍വ്വേശ്വരാ നിന്‍ സാമീപ്യ ലഹരിയില്‍സര്‍വ്വം മറന്നിന്ന്‍ പാടുന്നു ഞാന്‍ (2)

സീമകളില്ലാത്ത സ്നേഹം പകരുമൊരു

സംഗീതമായിരുന്നെങ്കില്‍ ഞാന്‍ (2) (സര്‍വ്വേശ്വരാ..)

                       1

ഒരിക്കലുമെന്നെ പിരിയില്ലെന്ന്‍

ഒരിക്കല്‍ നീ ഓതിയെന്‍ കാതുകളില്‍ (2)

ഓമന മുഖമെന്‍റെ ഉള്ളത്തിലെന്നും

ഓര്‍മ്മയിന്‍ ഓളങ്ങളായ് (2) (സര്‍വ്വേശ്വരാ..)

                       2

വൈരൂപ്യങ്ങളില്‍ കൊത്തിയെടുത്തൊരു

പണി തീരാത്ത ശില്‍പം ഞാന്‍ (2)

തിരുക്കരത്താലെന്നെ പനിയേണമേ

തവ സാദൃശ്യം പകരേണമേ (2) (സര്‍വ്വേശ്വരാ..)