എല്ലാരും കൂടി സന്തോഷത്തോടെ

എല്ലാരും കൂടി സന്തോഷത്തോടെആനന്ദത്താലാര്‍ത്തു പാടാം

പാട്ടുകള്‍ പാടി ആമോദത്തോടെ

ഉല്ലാസമായ് നൃത്തമാടാം

ആര്‍ത്തു പാടാം കര്‍ത്താവിനെ

ആര്‍ത്തു പാടാം രക്ഷകനെ (2)

                        1

എല്ലാരും പാപം ചെയ്തതിനാലെ 

മരണത്തിന്‍ പിടിയിലായി (2)

നമ്മെ രക്ഷിപ്പാന്‍ മനുഷ്യനായ്‌ വന്നു

മരണത്തെ വെന്നുയുര്‍ത്തു (2) (ആര്‍ത്തു പാടാം..)