രക്ഷിതാവിനെ കാണ്‍ക പാപി!

രക്ഷിതാവിനെ കാണ്‍ക പാപി!നിന്‍റെ പേര്‍ക്കല്ലയോ-ക്രൂശിന്മേല്‍ തൂങ്ങുന്നു?

                    1

കാല്‍വരി-മലമേല്‍-നോക്കു നീ

കാല്‍കരം-ചേര്‍ന്നിതാ-ആണിമേല്‍ തൂങ്ങുന്നു

                    2

ധ്യാനപീഠമതില്‍-കയറി

ഉള്ളിലെ-കണ്ണുകള്‍-കൊണ്ടു നീ-കാണുക

                    3

പാപത്തില്‍ ജീവിക്കു-ന്നവനേ

നിന്‍റെ പേര്‍ക്കല്ലയോ തൂങ്ങുന്നീ-രക്ഷകന്‍

                    4

തള്ളുക-നിന്‍റെ പാപമെല്ലാം

കള്ളമേ-തും നിനയ്ക്കേണ്ടാ നിന്നുള്ളില്‍ നീ

                    5

ഉള്ളം നീ-മുഴുവന്‍-തുറന്നു

തള്ളയാ-മേശുവിന്‍-കയ്യിലേല്‍പിക്ക നീ