സ്തുതിഗീതങ്ങൾ ആലപിക്കും ഞാൻ

സ്തുതിഗീതങ്ങൾ ആലപിക്കും ഞാൻ 

എൻ കർത്തനെ ഈ ജീവകാലമൊക്കെയും

തൻ വൻ കൃപയെ ഓർത്തിടുമ്പോൾ 

നന്ദി കൊണ്ടെൻ മനം നിറഞ്ഞീടും (സ്തുതിഗീതങ്ങള്‍..)

ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ (2)

                    1

കണ്ണീര്‍ കയത്തില്‍ നിന്നെന്നെ

കരം പിടിച്ചുയര്‍ത്തിയതോര്‍ത്തിടുമ്പോള്‍ (2)

എന്നെ നിന്നാത്മാവില്‍ നിറച്ചതോര്‍ത്ത്

സ്നേഹത്തിന്‍ പരിമളം തൂകി (2)

ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ

                    2

എന്നെ നടത്തിയ വഴിയില്‍

വീഴാതെ കാത്തതോര്‍ത്തിടുമ്പോള്‍ (2)

ഹൃദയത്തിന്‍ വേദന അകറ്റിയെന്നെ

നടത്തണേ എന്നെ നിന്‍ കൃപയില്‍ 

ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ (സ്തുതിഗീതങ്ങള്‍..)

Lyrics: Raju Melekalayil

Music: Musthafa Ambadi

A beutiful song 'sthuthi geethangal aalapikkum njaan'