We are doing a site revamp. Sorry for the inconvenience.
ബേത്ലഹേം ഗോശാലയില്‍ കന്യകയിന്‍ സൂനുവായ്
ദൈവപുത്രന്‍ ജാതം ചെയ്തതെന്തൊരാനന്ദം
ആര്‍ത്തുല്ലസിക്കുവിന്‍ തപ്പുകള്‍ കൊട്ടുവിന്‍ (2)
ഉണ്ണിയേശുവെ വണങ്ങിടാം ഉണ്ണിയേശുവെ വണങ്ങിടാം (ബേത്ലഹേം..)
1
താരകങ്ങള്‍ പുഞ്ചിരിച്ചു രാക്കിളികള്‍ പാട്ടു പാടി
മാമരങ്ങള്‍ നൃത്തമാടി തെന്നിളം കാറ്റില്‍ (2)
ദേവകുമാരന്‍ ഈശോ മന്നില്‍ പിറന്നതിനാല്‍
കോരിത്തരിച്ചു ക്ഷോണി ആമോദത്താല്‍ (2) (ബേത്ലഹേം..)
2
ഉന്നതത്തില്‍ ദൈവത്തിനു മാമഹത്വം ചൊല്ലിടുന്നു
പാരില്‍ ദൈവപ്രീതിയുള്ള മര്‍ത്യനു ശാന്തി (2)
മാലാഖമാരോടൊത്തു ചേര്‍ന്നും നമുക്ക് പാടാം
സ്തോത്രത്തിന്‍ പല്ലവികള്‍ ഉച്ചനാദത്തില്‍ (2) (ബേത്ലഹേം..)
From Christmas Songs