നീങ്ങിപ്പോയ് എന്‍റെ ഭാരങ്ങള്‍

നീങ്ങിപ്പോയ് എന്‍റെ ഭാരങ്ങള്‍ മാറിപ്പോയ് എന്‍റെ ശാപങ്ങള്‍ 

സൗഖ്യമായ് എന്‍റെ രോഗങ്ങള്‍ 

യേശുവിന്‍ നാമത്തില്‍ (2)

ഹല്ലേല്ലുയ്യാ ഞാന്‍ പാടിടും

യേശുവിനെ ആരാധിക്കും

ഹല്ലേല്ലുയ്യാ ഞാന്‍ വാഴ്‌ത്തിടും 

സര്‍ശക്തനായവനെ (2)

                       1

യേശുവിന്‍ നാമം വിടുതലായ്

യേശുവിന്‍ നാമം രക്ഷയായ്‌ 

യേശുവിന്‍ നാമം ശക്തിയായ്‌ 

യേശു എന്നെ വീണ്ടെടുത്തു (2) (ഹല്ലേല്ലുയ്യാ..)

                       2

യേശുവിന്‍ രക്തം ശുദ്ധിയ്‌ക്കായ്

യേശുവിന്‍ രക്തം സൌഖ്യമായ്‌

യേശുവിന്‍ രക്തം കഴുകലായ്

യേശുവിന്‍ രക്തം വിടുതലായ് (2) (ഹല്ലേല്ലുയ്യാ..)