We are doing a site revamp. Sorry for the inconvenience.
നാവിലുണ്ടൊരു നവ്യഗാനം
നാഥൻ നന്മകൾ വാഴ്ത്തിടാൻ
നാൾ മുഴുവനും ക്ഷേമമോടെ
നടത്തിടും കർത്തനെ നമിച്ചീടാം
1. സ്നേഹമാകുമെൻ ജീവനാഥൻ
സ്നേഹിപ്പാൻ മനസ്സേകിയെന്നിൽ
ക്രൂശിൽ യാഗമായ് തീർന്ന നിൻ മഹാ
ത്യാഗം ഞാൻ ദിനം ഓർത്തിടുന്നു (നാവില്‍..)
2. ശാന്തിയേകുമെൻ ആത്മനാഥൻ
സാന്ത്വന സ്പർശനമേകിയെന്നിൽ
ആണിയാൽ മുറിവേറ്റ പാണികൾ
ആത്മാവിൽ കൂളിരേകിടുന്നു (നാവില്‍..)
3. സൗഖ്യദായകനേശുനാഥൻ
തിരുമൊഴിയാൽ സുഖമേകിയെന്നിൽ
മാനവനൊമ്പരം ഏറ്റിടുവാനായ്
മന്നിലിറങ്ങിയ കാരുണ്യമേ (നാവില്‍..)
Song Lyrics & video of 'naavilundoru navya gaanam nadhan nanmakal vazhthidan'