കാതുകളേ കേള്‍ക്കുന്നുവോ.. കേള്‍ക്കുന്നുവോ.. കേള്‍ക്കുന്നുവോ..

കാതുകളേ കേള്‍ക്കുന്നുവോ.. കേള്‍ക്കുന്നുവോ.. കേള്‍ക്കുന്നുവോ..സ്വര്‍ഗീയ സംഗീത ധാര

കണ്ണുകളേ കാണുന്നുവോ.. കാണുന്നുവോ.. 

ദ്യോവിന്‍ വര്‍ണ്ണധാര

മനസ്സുകളേ.. ഉണരുക തിരയുക നമിയ്ക്കുക,

മന്നവന്‍ ഭൂവിലവതരിച്ചു.. മന്നവന്‍ ഭൂവിലവതരിച്ചു..

                                          1

കന്യക തന്‍ കണ്മണിയായ്, കരുണ തന്‍ ദീപമവതരിച്ചു

കൈക്കുമ്പിളില്‍ കാണിക്കയുമായ് രാജാക്കന്മാരവണയുന്നു (കാതുകളേ..)

                                          2  

വാനവര്‍ പാടും സ്നേഹഗീതം വാനവീഥികളിലുയരുന്നു 

അജപാലകരുടെ ആനന്ദഗീതം ഗോശാല തന്നില്‍ നിറയുന്നു (കാതുകളേ..)