സംഘം കൂടി ഗീതം പാടി കുമ്പിടേണം യേശുവേ

                 1

സംഘം കൂടി ഗീതം പാടി

കുമ്പിടേണം യേശുവേ;

തന്‍റെ രക്ഷ എന്നും നേടി

സ്നേഹിക്കേണം നാഥനെ.

                 2

ശ്രേഷ്ഠഗീതം ഇന്നു പാടി

ഘോഷിക്കേണം യേശുവെ;

രക്ഷാഗീതം എന്നും പാടി

സേവിക്കേണം കര്‍ത്തനെ.

                 3

അന്ധകാരം നീക്കിടുന്ന

യേശു നീതി സൂര്യനാം;

തന്‍പ്രകാശം ഏറ്റുണര്‍ന്നു

കീര്‍ത്തിക്കേണം എന്നും നാം.

                 4

യേശുരാജ്യം ശക്തിയോടെ

നാട്ടില്‍ എങ്ങും ആകേണം

ആശയോടെ നാമും കൂടെ

ആവതെല്ലാം ചെയ്യേണം.

                 5

ഹാലെലൂയ ഹാലെലൂയ

യേശു രക്ഷിതാവിന്നു

മാനം സ്തോത്രം അധികാരം

യോഗ്യമേ കര്‍ത്താവിന്നു.

Lyrics : മോശ വത്സലം ശാസ്ത്രിയാര്‍