We are doing a site revamp. Sorry for the inconvenience.
വിണ്ണിൽ ഒരു പൊൻതാരം മണ്ണിൽ ഒരു നവഗീതം
രക്ഷകൻ യേശു പിറന്ന ദിനം മണ്ണിനു പുണ്യദിനം (2) (വിണ്ണിൽ ..)
ഉന്നതിയിൽ ദൂതഗണം ഹല്ലേൽ സ്തുതികൾ പാടുന്നു (2)
മന്നിതിലും മാനവരാൽ സർവ മഹോന്നതനോശാന (2)
നട്ടപ്പാതിര നേരത്താട്ടിൻ കൂട്ടം കാക്കും ഇടയർ
അവർ ഞെട്ടിവിറച്ചീ ശബ്ദം കേട്ടു കർത്തൻ വന്നു പിറന്നു (2) (വിണ്ണിൽ ..)
തകിട തകിട തോം തകിട തകിട തോം തകധിമി തകിതക തോം (4)
പീഡിതരും ക്ലേശിതരും സന്തോഷ സ്തുതി പാടുന്നു (2)
നിന്ദിതരും ദു:ഖിതരും ആമോദത്തൊടു വാഴ്ത്തുന്നു (2)
നട്ടപ്പാതിര നേരത്താട്ടിൻ കൂട്ടം കാക്കും ഇടയർ
അവർ ഞെട്ടിവിറച്ചീ ശബ്ദം കേട്ടു കർത്തൻ വന്നു പിറന്നു (2) (വിണ്ണിൽ ..)
സൃഷ്ടിഗണം പക്ഷി മൃഗാദികളൊത്തണി ചേർന്ന് പുകഴ്ത്തുന്നു (2)
സ്വർഗത്തിൻ നായകനാം സത്യമഹോന്നതനോശാന (2)
നട്ടപ്പാതിര നേരത്താട്ടിൻ കൂട്ടം കാക്കും ഇടയർ
അവർ ഞെട്ടിവിറച്ചീ ശബ്ദം കേട്ടു കർത്തൻ വന്നു പിറന്നു (2) (വിണ്ണിൽ ..)
തകിട തകിട തോം തകിട തകിട തോം തകധിമി തകിതക തോം (4)
Lyrics: ഫാ. ബിജു മാത്യു
From Christmas Songs