We are doing a site revamp. Sorry for the inconvenience.
ആകാശം മാറും ഭൂതലവും മാറുംആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം
കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും
അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം
വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാം
സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം (2) (ആകാശം..)
1
ഇസ്രായേലേ ഉണരുക നിങ്ങള്‍
വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ (2)
വഴിയില്‍ വീണാലോ വചനം ഫലമേകില്ല
വയലില്‍ വീണാലെല്ലാം കതിരായീടും (2) (ആകാശം..)
2
വയലേലകളില്‍ കതിരുകളായ്
വിളകൊയ്യാനായ് അണിചേര്‍ന്നീടാം (2)
കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല
മിഴികള്‍ സത്യം എന്തേ കാണുന്നില്ല (2) (ആകാശം..)