ആശ്രിതവത്സലനേശുമഹേശനേ

ആശ്രിതവത്സലനേശുമഹേശനേ!

ശാശ്വതമേ  തിരുനാമം (2)

ശാശ്വതമേ  തിരുനാമം 

                    1

നിന്‍  മുഖകാന്തി  എന്നില്‍  നീ  ചിന്തി (2)

കന്മഷമാകെയകറ്റിയെന്‍   നായകാ!

നന്മ  വളര്‍ത്തണമെന്നും (2) (ആശ്രിത..)

                    2

പാവന ഹൃദയം ഏകുക സദയം (2)

കേവലം ലോകസുഖങ്ങള്‍ വെടിഞ്ഞു ഞാന്‍

താവക തൃപ്പാദം ചേരാന്‍ (2) (ആശ്രിത..)

                    3

ക്ഷണികമാണുലകിന്‍ മഹിമകളറികില്‍ (2)

അനുദിനം നിന്‍ പദതാരിണ നിറയുകില്‍

അനന്ത സന്തോഷമുണ്ടൊടുവില്‍ (2) (ആശ്രിത..)

                    4

വരുന്നു  ഞാന്‍  തനിയെ  എനിക്ക്  നീ  മതിയേ (2)

കരുണയിന്‍  കാതലേ! വെടിയരുതഗതിയെ 

തിരുകൃപ  തരണമെന്‍   പതിയേ! (2)