പര പരമേശാ വരമരുളീശാ

പര പരമേശാ വരമരുളീശാനീയത്രെ എന്‍ രക്ഷാ സ്ഥാനം (2)

                      1

നിന്നെ കാണും ജനങ്ങള്‍ക്ക്‌

പിന്നെ ദു:ഖം ഒന്നും ഇല്ല (2) (പര പരമേശാ..)

                      2

നിന്‍റെ എല്ലാ നടത്തിപ്പും

എന്‍റെ ഭാഗ്യ നിറവല്ലോ (2) (പര പരമേശാ..)

                      3

ആദിയിങ്കല്‍ കൈപ്പാകിലും

അന്ത്യമോ മധുരമത്രേ (2) (പര പരമേശാ..)

                      4

നിന്നോടൊന്നിച്ചുള്ള വാസം

എന്‍റെ കണ്ണീര്‍ തുടച്ചിടും (2) (പര പരമേശാ..)

                      5

നിന്‍റെ മുഖ ശോഭ മൂലം

എന്‍റെ ദു:ഖം തീര്‍ന്നു പോകും (2) (പര പരമേശാ..)