സര്‍വ്വ നന്മകള്‍ക്കും സര്‍വ്വ ദാനങ്ങള്‍ക്കും

സര്‍വ്വ നന്മകള്‍ക്കും സര്‍വ്വ ദാനങ്ങള്‍ക്കുംഉറവിടമാമെന്‍ യേശുവേ (2)

നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു

ദിനവും പരനെ നന്ദിയാല്‍ (2)

                    1

ആഴിയാഴത്തില്‍ ഞാന്‍ കിടന്നു

കൂരിരുള്‍ എന്നെ മറ പിടിച്ചു (2)

നാഥന്‍ തിരുക്കരം തേടിയെത്തി

എന്നെ മാറോടു ചേര്‍ത്തണച്ചു (2) (സര്‍വ്വ..)

                    2

പരിശുദ്ധാത്മാവാല്‍ നിറയ്ക്ക

അനുദിനവും എന്നെ പരനെ (2)

തിരു വേലയെ തികച്ചീടുവാന്‍

നല്‍ വരങ്ങളെ നല്കീടുക (2) (സര്‍വ്വ..)