അനുകൂലമോ? ഉലകില്‍ പ്രതികൂലമോ?

അനുകൂലമോ? ഉലകില്‍ പ്രതികൂലമോ?

എനിക്കെന്തായാലും എന്‍ യേശു മതി (2)

അനുകൂലമോ?..

                            1

ഒരുനാളും അകലാത്ത സഖിയാണ് താന്‍

തിരു പദം തേടുമഗതിക്കു തുണയാണ് താന്‍ (2)

വരുമോരോ ദുഃഖങ്ങള്‍ ഭാരങ്ങളില്‍

തെല്ലും പരിഭ്രമം വേണ്ടെനിക്കെശു മതി (2) (അനുകൂലമോ..)

                            2

ഇരുള്‍ മൂടും വഴിയില്‍ നല്ലൊളിയാണ് താന്‍

പകല്‍ മരുഭൂവില്‍ ചുടു വെയിലില്‍ തണലാണ്‌ താന്‍ (2)

വരളുന്ന നാവിന്നു ജലമാണ് താന്‍

എന്നില്‍ പുതു ബലം തരും ജീവ വചസാണു താന്‍ (2) (അനുകൂലമോ..)

                            3

ഒരിക്കലെന്‍ പേര്‍ക്കായി മുറിവേറ്റതാം

തിരുവുടല്‍ നേരില്‍ ദര്‍ശിച്ചു വണങ്ങിടും ഞാന്‍ (2)

മമ കണ്ണീര്‍ തുള്ളികള്‍ തോരുമന്നാള്‍

മന്നന്‍ മശിഹാ തന്‍ ദീപ്തിയില്‍ നിതം വാഴും ഞാന്‍ (2) (അനുകൂലമോ..)