തിരുചരണ സേവ ചെയ്യും നരരിലതി

തിരുചരണ സേവ ചെയ്യും നരരിലതി പ്രേമമാര്‍ന്നപരമഗുണ യേശു നാഥാ നമസ്കാരം

                                1

നിജ ജനക സന്നിധിയും വിബുധരുടെ വന്ദനയും

വെടിഞ്ഞു വന്ന ദിവ്യ ഗുരോ നമസ്കാരം

                                2

പശുക്കുടിയ‌ില്‍ ജീര്‍ണ വസ്ത്രം അതില്‍ പൊതിഞ്ഞ രൂപമതു

ശിശു മശിഹാ തന്നെയവോ നമസ്കാരം

                                3

ക്രൂശില്‍ തിരു ദേഹം സ്വയം യാഗമാക്കി ലോക രക്ഷ

സാധിച്ചൊരു ധര്‍മ്മനിധേ നമസ്കാരം

                                4

പിതൃ സവിധമണഞ്ഞു മമ കുറവുകള്‍ക്ക് ശാന്തി ചെയ്‌വാന്‍

മരുവിടുന്ന മാന്യമതേ നമസ്കാരം

                                5

നിയുത രവിപ്രഭയോടിഹ പുനര്‍ഗമിച്ചു പാപികള്‍ക്ക്

നിരയ ശിക്ഷ നല്കും വിഭോ നമസ്കാരം

                                6

ഉലകിനുള്ള മലിനതകള്‍ അഖിലം പരിഹരിച്ചു ഭൂവില്‍

ദശ ശതാബ്ദം വാഴുവോനെ നമസ്കാരം (തിരുചരണ..)