നീയല്ലാതാശ്രയം ഇല്ല പാരില്‍ എന്നേശു നായകനേ

നീയല്ലാതാശ്രയം ഇല്ല പാരില്‍എന്നേശു നായകനേ (2)

നിന്നടിമയായ്‌ ഞാന്‍ ഇന്നും പാരില്‍

ജീവിക്കാനാശയേ (2)

                        1

വിഘ്നം കൂടാതെന്നും വാഴ്ത്തീടുവാന്‍

രക്ഷകനേ കൃപ നല്‍കീടണേ (2)

എന്നെന്നും ഈ പാരില്‍ നിന്‍ സേവയ്ക്കായ്‌

എന്നെ സമര്‍പ്പിക്കുന്നു (2) (നീയല്ലാ..)

                        2

പാപഭാരങ്ങളെ ക്രൂശിലേന്തി

പാപിയെ നേടിയ ജീവനാഥാ (2)

എന്‍ പാപഭാരങ്ങള്‍ നീക്കുമങ്ങേ

പാടി സ്തുതിക്കുമെന്നും (2) (നീയല്ലാ..)

                        3

നാഥാ നിന്‍ സ്നേഹത്തെ ഓര്‍ത്തെന്നും ഞാന്‍

ലോകത്തിലെല്ലാം വെടിഞ്ഞീടുന്നു (2)

എന്നെ മുറ്റും നിന്നിലര്‍പ്പിക്കുന്നു

സന്തോഷത്തോടെയിന്ന്‍ (2) (നീയല്ലാ..)