We are doing a site revamp. Sorry for the inconvenience.
ഞാനോ കുറയണം നീയോ വളരണം
നിന്‍ ഭാവമെന്നില്‍ പകരണം
നിന്‍ രൂപമെന്നില്‍ തെളിയണം
ഞാനോ കുറയണം
1
സ്വാര്‍ത്ഥതയാം ഇരുള്‍ മൂടുന്ന വീഥിയെ
വചനത്തിന്‍ ദീപത്താല്‍ തെളിയിച്ചെന്നും
നല്‍വഴി തന്നിലെന്‍ ഓട്ടം തികച്ചിടാന്‍
നാഥാ തുണയാകണം ഈ ജീവിതം
ധന്യമാം സാക്ഷ്യമാകുവാന്‍ (ഞാനോ..)
2
ഭൗതിക മോഹങ്ങള്‍ മാടി വിളിക്കുകില്‍
ഇല്ലില്ലെന്നോതുന്ന ദിവ്യദര്‍ശനം
വരദാനമായെന്‍ മനതാരില്‍ പകരൂ
നാഥാ അനുദിനവും ഈ ജീവിതം
ധന്യമാം സാക്ഷ്യമാകുവാന്‍ (ഞാനോ..)
3
നിന്‍ തിരുരാജ്യത്തിന്‍ ഓഹരി പ്രാപിപ്പാന്‍
നിന്‍ തിരുസ്നേഹത്താല്‍ നിറഞ്ഞീടുവാന്‍
അനുനിമിഷമെന്നില്‍ പകര്‍ന്നീടണേ നാഥാ
പാവനാത്മകൃപകള്‍ ഈ ജീവിതം
ധന്യമാം സാക്ഷ്യമാകുവാന്‍ (ഞാനോ..)