പരനേ തിരുമുഖ ശോഭയിന്‍

            പല്ലവി

പരനേ തിരുമുഖ ശോഭയിന്‍

കതിരെന്നുടെ ഹൃദയെ

നിറവാന്‍ കൃപയരുളേണമീ

ദിവസാരംഭ സമയെ

        ചരണങ്ങള്‍

                1

ഇരുളിന്‍ ബലമഖിലം മമ

നികടെ നിന്നങ്ങൊഴിവാന്‍

പരമാനന്ദ ജയകാന്തിയെന്‍

മനതാരിങ്കല്‍ പൊഴിവാന്‍ (പരനേ..)

                2

പുതുജീവനില്‍ വഴിയേ മമ!

ചരങ്ങളിന്നുറപ്പാന്‍

അതിശോഭിത കരുണാഘന-

മിഹമാം വഴി നടത്താന്‍ (പരനേ..)

                3

ഹൃദയെ തിരുകരമേകിയ

പരമാമൃത ജീവന്‍

പ്രതിവാസരം വളര്‍ന്നേറ്റവും

ബലയുക്തമായ് ഭവിപ്പാന്‍ (പരനേ..)

                4

പരമാവിയില്‍ തിരുജീവനിന്‍

മുളയീയെന്നില്‍ വളര്‍ന്നി-

ട്ടരിസഞ്ചയ നടുവില്‍ നിന്‍റെ

ഗുണശക്തികള്‍ വിളങ്ങാന്‍ (പരനേ..)

                5

മരണം വരെ സമരാങ്കണ

മതില്‍ ഞാന്‍ നിലനിന്നി-

ട്ടമര്‍ ചെയ്തെന്‍റെ നിലകാക്കുവാന്‍

തവ സാക്ഷിയായിരിപ്പാന്‍ (പരനേ..)

                6

അമിതാനന്ദ മുഖശോഭന

നിലയേ വന്നങ്ങണവാന്‍

അവിടെന്നുടെ പ്രീയനോടൊത്തു

യുഗകാലങ്ങള്‍ വസിപ്പാന്‍ (പരനേ..)