കാണുന്നു ഞാന്‍ വിശ്വാസത്താല്‍  എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു

കാണുന്നു ഞാന്‍ വിശ്വാസത്താല്‍ 

എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു (2)

കാണാത്ത കാര്യങ്ങള്‍ കണ്മുന്‍പിലെന്നപോല്‍

വിശ്വസിച്ചീടുന്നു എന്‍ കര്‍ത്താവേ (2) (കാണുന്നു..)

                        1

യെരിഹോ മതിലുകള്‍ ഉയര്‍ന്നു നിന്നാല്‍ 

അതിന്‍ വലുപ്പം സാരമില്ല (2)

ഒന്നിച്ചു നാം ആര്‍പ്പിട്ടെന്നാല്‍ 

വന്‍ മതില്‍ വീഴും കാല്‍ച്ചുവട്ടില്‍ (2) (കാണുന്നു..)

                        2

അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്നോളങ്ങള്‍

എന്നെ തകര്‍ക്കുവാന്‍ സാധ്യമല്ല (2)

അഗ്നിയിലിറങ്ങി വെള്ളത്തില്‍ നടന്നു 

കൂടെ വരുവാന്‍ കര്‍ത്തനുണ്ട് (2) (കാണുന്നു..)

                         3

നാലു നാളായാലും നാറ്റം വമിച്ചാലും 

കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വന്നീടും (2) 

വിശ്വസിച്ചാല്‍ നീ മഹത്വം കാണും  

സാത്താന്‍റെ പ്രവര്‍ത്തികള്‍ തകര്‍ത്തിടുമേ (2) (കാണുന്നു..)

Lyrics & Music: സുനില്‍ പത്തനാപുരം