We are doing a site revamp. Sorry for the inconvenience.
എന്‍ ദൈവമേ ഇതാനിന്‍ സമീപേ;
അങ്ങെന്നെ ചേര്‍പ്പതോ
ക്രൂശായാലും;
എന്‍ ഗീതം എന്നതോ
എന്‍ ദൈവമേ ഇതാ
നിന്‍ സമീപേ.
1
എന്‍ യാത്രയില്‍ ഇരുള്‍
വന്നെന്നാലും
ആശ്വാസം ലോകത്തില്‍
ഇല്ലാഞ്ഞാലും;
എന്‍ നിദ്രാകാലത്തും
എന്‍ ദൈവമേ ഇതാ
നിന്‍ സമീപേ.
2
നീ വച്ച പങ്കെല്ലാം
കൃപാദാനം
പോകാന്‍ മാര്‍ഗ്ഗം എല്ലാം
കാണിക്കേണം;
മുന്‍ നില്‍ക്കും ദൂതര്‍ക്കും
എന്‍ ദൈവമേ ഇതാ
നിന്‍ സമീപേ.
3
ആനന്ദം പൂണ്ടു ഞാന്‍
മുന്‍ വന്നാലും
ലോകങ്ങള്‍ക്കങ്ങു ഞാന്‍
ചേര്‍ന്നെന്നാലും;
അങ്ങെന്നും പാടും ഞാന്‍
എന്‍ ദൈവമേ ഇതാ
നിന്‍ സമീപേ.