ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി

                                   1

ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി

കൊണ്ടുപോകും വനത്തില്‍ കൂടെ സാവധാനത്തില്‍

ക്ഷീണരേ സന്തോഷിപ്പിന്‍ തന്നിന്‍പ മൊഴി കേള്‍പ്പിന്‍

"സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)

                                   2

ഉള്ളം തളര്‍ന്നേറ്റവും ആശയറ്റ നേരവും

ക്രൂശിന്‍ രക്തം കാണിച്ചു ആശ്വാസം നല്‍കീടുന്നു

ശുദ്ധാത്മാവിന്‍ പ്രഭയില്‍ ഞാനൊളിക്കും നേരത്തില്‍

ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ (2)

                                   3

സത്യസഖി താന്‍ തന്നേ സര്‍വ്വദാ എന്‍ സമീപെ

തുണയ്ക്കും നിരന്തരം നീക്കും ഭയം സംശയം

കാറ്റുഗ്രമടിയ്ക്കിലും ഇരുള്‍ കനത്തീടിലും

"സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)

                                   4

ആയുഷ്ക്കാലത്തിന്നന്തം ചേര്‍ന്നാര്‍ത്തി പൂണ്ട നേരം

സ്വര്‍ഗ്ഗചിന്ത മാത്രമേ ഏകമെന്നാശ്രയമേ

താന്‍ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും

"സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)

Lyrics: മാര്‍ക്സ്‌ എം. വെല്‍സ്

Composer: ഐസക് ബി. വുഡ്ബെറി

Translation: റവ. തോമസ്‌ കോശി