അംബ യെരുശലേം അമ്പരിന്‍ കാഴ്ചയില്‍

അംബ യെരുശലേം അമ്പരിന്‍ കാഴ്ചയില്‍അംബരെ വരുന്ന നാളെന്തു മനോഹരം

                        1

തന്‍മണവാളനുവേണ്ടിയലങ്കരി-

ച്ചുള്ളൊരു മണവാട്ടിട്ടി തന്നെയിക്കന്യകാ-

                        2

നല്ല പ്രവൃത്തികളായ സുചേലയെ

മല്ലമിഴി ധരിച്ചുകണ്ടഭിരാമയായ്

                        3

ബാബിലോണ്‍ വേശ്യയേപ്പോലിവളെ മരു-

ഭൂമിയിലല്ല കാണ്മു മാമലമേല്‍ ദൃഢം

                        4

നീളവും വീതിയും ഉയരവും സാമ്യമായ്

കാണുവതവളിലാണന്യയിലല്ലതു

                        5

ഇവളുടെ സൂര്യചന്ദ്രര്‍ ഒരുവിധത്തിലും വാനം

വിടുകയില്ലിവള്‍ ശോഭ അറുതിയില്ലാത്തതാം

                        6

രസമെഴും സംഗീതങ്ങള്‍ ഇവളുടെ കാതുകളില്‍

സുഖമരുളിടും ഗീതം സ്വയമിവള്‍ പാടിടും

                        7

കനകവും മുത്തു രത്നം ഇവളണികില്ലെങ്കിലും

സുമുഖിയാമിവള്‍കണ്ഠം ബഹുരമണീയമാം